ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് പൊലീസ് നിഗമനം. പ്രതിയായ രാജേഷ് ഖിംജിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയ ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ പരാതിക്കാരൻ എന്ന വ്യാജേനയെത്തിയ രാജേഷ് ഖിംജി മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു.
അതേസമയം, ആക്രമണത്തിൽ ഖിംജിയുടെ അമ്മ മാപ്പ് പറഞ്ഞു. തെരുവ് നായകളെ വാഹനത്തിൽ കൊണ്ടുപോകുന്നത് കണ്ടതിലുള്ള അസ്വസ്ഥതയാണ് ആക്രമണത്തിന് കാരണമെന്നും ഇത് മൃഗസ്നേഹം മൂലമുണ്ടായതാണെന്നും അവർ വെളിപ്പെടുത്തി. നിലവിൽ രാജേഷ് ഖിംജി പൊലീസ് കസ്റ്റഡിയിലാണ്.