വോട്ട് കൊള്ള ആരോപണവും പ്രതിഷേധവും തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് അറിയിക്കാൻ ഇന്ത്യാ സഖ്യം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പതിനൊന്നരയ്ക്ക് എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തും. മകര കവാടത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് പാർലമെന്റിന് പുറത്തേക്ക് കടക്കുമ്പോൾ തന്നെ തടഞ്ഞേക്കും. മാർച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്ക് പോകാതിരിക്കാനുള്ള സർവ്വ സന്നാഹവും ഡൽഹി പൊലീസ് ഒരുക്കിയിട്ടുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും കാണുന്നതിന് അനുമതി നേടിയിട്ടുണ്ടെങ്കിലും മറുപടി നൽകിയിട്ടില്ല. മാർച്ചിലൂടെ സേവ് ഇന്ത്യ പോരാട്ടത്തിനാണ് ഇന്ത്യാ സഖ്യം തുടക്കമിടുന്നത്. അതേസമയം ഡൽഹി അടക്കമുള്ള പിസിസികളിൽ രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണം വിശദീകരിക്കുന്ന വീഡിയോ വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും.