കന്യാകുമാരി ജില്ലയിലെ കുളച്ചലിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി ഭീമൻ തിരണ്ടി. മല്‍സ്യം വാങ്ങാന്‍ വ്യാപാരികൾ മത്സരിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ക്കും സന്തോഷം. കന്യാകുമാരി ജില്ലയിലെ കുളച്ചൽ മത്സ്യബന്ധന തുറമുഖത്തെ മത്സ്യത്തൊഴിലാളികൾ രണ്ട് മാസത്തെ വിലക്കിന് ശേഷം ഓഗസ്റ്റ് ഒന്ന് മുതൽ ആഴക്കടൽ മത്സ്യബന്ധനത്തിലായിരുന്നു. ഏകദേശം പത്ത് ദിവസം ആഴക്കടലിൽ ചെലവഴിച്ച ശേഷമാണ് ഇന്ന് കരയിലേക്ക് മടങ്ങിയത്.

വലയിൽ 15 ഭീമൻ തിരണ്ടിയാണ് കുടുങ്ങിയത്. ഓരോ മത്സ്യത്തിനും 80 മുതൽ 100 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു. തിരണ്ടി വാങ്ങാൻ വ്യാപാരികളുടെ മല്‍സരമായിരുന്നു. ലേലത്തിലൂടെ 15 തിരണ്ടി രണ്ട് ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.  

ENGLISH SUMMARY:

Giant Black Pomfret caught in Kulachal brings joy to fishermen. The fish were auctioned for a significant amount, marking a successful return after the fishing ban.