മേഘവിസ്ഫോടന ദുരന്തത്തിൽ വിറങ്ങലിച്ച ഉത്തരാഖണ്ഡ് ധരാലിയിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുന്നു. കൂടുതൽ സൈന്യവും കരസേനയുടെ എൻജിനീയറിങ് വിഭാഗവുമുള്ളപ്പെടെ ഇന്ന് തിരച്ചിൽ നടത്തും. മഴ തുടരുന്നത് രക്ഷാവർത്തനത്തിന് വെല്ലുവിളിയാണ്. അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അറുപതിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്.
ധരാലിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ ബോർഡ് റോഡ്സ് ഓർഗനൈസേഷൻ ഉൾപ്പെടെ കഠിന പരിശ്രമത്തിലാണ്. ഗംഗോത്രിക്കുസമീപം കുടുങ്ങിയ മലയാളി സംഘത്തെ രക്ഷിക്കാൻ കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ നടപടി തുടങ്ങുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ധരാലിയിൽ തുടരുകയാണ്.
ENGLISH SUMMARY:
Uttarakhand cloudburst has caused immense devastation and disruption of normal life. Rescue operations are underway in Dharali despite challenging weather conditions, with efforts focused on locating missing individuals and restoring road access.