മേഘവിസ്ഫോടനവും മിന്നല്‍ പ്രളയയവും വന്‍ ദുരന്തം വിതച്ച ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ രക്ഷാപ്രവർത്തനം തുടരുന്നു. ധരാലിയിൽ മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. നൂറിലേറെപ്പേരെ കാണാതായിട്ടുണ്ട്. പത്ത് സൈനികര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാലുപേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. 130 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കരസേനയും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയും ഐ.ടി.ബി.പിയും പൊലീസുമുള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഗംഗയില്‍ ജലനിരപ്പ് ഉയരുന്നത് രക്ഷാദൗത്യം ദുഷ്കരമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി ഉത്തരാഖണ്ഡ് സർക്കാർ ദുരന്ത പ്രതികരണ നിധിയിൽനിന്ന് 20 കോടി രൂപ അനുവദിച്ചു.