യുദ്ധമറവില്‍ രാജ്യത്ത് വിമാനക്കൊള്ള. ഗള്‍ഫില്‍നിന്നുള്ള വിമാനനിരക്ക് കുത്തനെ കൂട്ടി കമ്പനികള്‍. ദുബായി–കൊച്ചി നിരക്ക് 30,000 മുതല്‍ 77,000 രൂപവരെയാണ്. മസ്ക്കറ്റില്‍നിന്നുള്ള കുറഞ്ഞ നിരക്ക് 22,000 രൂപയായി. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും യാത്രാനിരക്ക് കൂട്ടി. നേരത്തേ, ദുബായ് വഴി യൂറോപ്പിലേക്ക് പോയിരുന്ന യാത്രക്കാർ ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളെ ആശ്രയിച്ചതോടെയാണ് എയർ ഇന്ത്യയും മറ്റും നിരക്ക് കൂട്ടിയത്. 

 

Also Read: മൊജ്തബയ്ക്ക് മുറിവേറ്റത് ഖമനയി കൊല്ലപ്പെട്ട സ്ഫോടനത്തില്‍; കൈകാലുകളില്‍ പരുക്ക്; വെളിപ്പെടുത്തല്‍

യുഎസിലേക്കും മറ്റും 2 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുണ്ട്. ദുബായിലേക്കും അബുദാബിയിലേക്കും ഷാർജയിലേക്കും  അടുത്തയാഴ്ചത്തെ ടിക്കറ്റ് നിരക്കുകൾ 40000 രൂപയ്ക്കു മുകളിലാണ്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് ചില ദിവസങ്ങളിൽ നാലിരട്ടിയായി.

 

അതേസമയം, കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്‌കത്ത് സർവീസിന് സാധാരണ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ബഹ്റൈൻ, കുവൈത്ത് വിമാനത്താവളങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. ഖത്തറിൽ നിന്നു നാമമാത്ര സർവീസുകൾ പുനരാരംഭിച്ചു.

ENGLISH SUMMARY:

Gulf flight fares have seen a sharp increase, with airlines significantly hiking prices amidst geopolitical tensions and travel route changes. This surge impacts travel to and from the Middle East, with ticket prices reaching unprecedented levels.