രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിയുന്നു. ഡോളറിനെതിരെ 20 പൈസ താഴ്ന്ന് രൂപയുടെ മൂല്യം 87.85ൽ എത്തി. സെൻസെക്സും നിഫ്റ്റീയും ഇന്ന് വ്യാപാരം നടത്തുന്നത് നഷ്ടത്തിലാണ്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും എണ്ണവില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയൂടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. 10 പൈസ കൂടി കുറഞ്ഞാല്‍ രൂപയുടെ മൂല്യം ഏക്കാലത്തെയും താഴ്ന്ന നിലയിലെത്തും.
അതേസമയം, വ്യാപാരത്തിന്‍റെ തുടക്കത്തിൽ സെൻസെക്സ് 320 പോയിന്‍റ് ഇടിഞ്ഞു. നിഫ്റ്റിയിലെ എല്ലാ സെക്ടറുകളിലും ഇടിവുണ്ടായി. സ്മോള്‍ ക്യാപ് മിഡ് ക്യാപ് ഓഹരികളിലും ഇടിവുണ്ടായി. കഴിഞ്ഞദിവസം സെൻസെക്സും നിഫ്ടിയും മികച്ച നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്.
രാജ്യന്തര സ്വർണ്ണവിലയും കൂടുകയാണ്. ഇന്ന് ഔൺസിന് വില 3375 രൂപയായി. ക്രൂഡോയിൽ വിലയും ചാഞ്ചാട്ടത്തിലാണ്. ബാരലിന് 68 ഡോളർ നിലവാരത്തിൽ തുടരുകയാണ്. റിസര്‍വ് ബാങ്കിന്‍റെ പണനയപ്രഖ്യാപനം നാളെയാണ്. നിലവിലെ രാജ്യന്തര സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ പലിശ നിരക്ക് നിലനിര്‍ത്താനാണ് സാധ്യത