ധര്‍മ്മസ്ഥലയില്‍ ഇന്നലെ കണ്ടെടുത്തത് നൂറിലേറെ അസ്ഥികള്‍. പൂര്‍ണ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ഒന്നര വര്‍ഷം മുന്നേ ഒരാള്‍ ആത്മഹത്യ ചെയ്തെന്നും വിവരം ലഭിച്ചു. മരത്തില്‍ കെട്ടിയനിലയില്‍ ചുവപ്പ് സാരിയും കണ്ടെത്തി. അതേസമയം ധർമ്മസ്ഥലയിൽ കൂട്ട സംസ്കാരങ്ങൾ നടത്തിയത് സംബന്ധിച്ച് വീണ്ടു പരാതി. 2002-2003കാലയളവിൽ 15വയസ് തോന്നിക്കുന്ന കുട്ടിയുടെ മൃതദ്ദേഹം പരിശോധനകൾ ഇല്ലാതെ കുഴിച്ചു മൂടിയതിന് സാക്ഷിയാണന്ന് പറഞ്ഞു ആക്ഷൻ കമ്മിറ്റി അംഗമായ ജയൻ എന്ന യുവവാണ് എസ്.ഐ.ടി യെ സമീപിച്ചത്. തുടർന്ന് പരാതി ധർമസ്ഥല പൊലീസിന് കൈമാറി.
ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അതിനിടെ തിരച്ചിൽ ഇന്ന് 7ആം ദിവസത്തിലേക്ക് കടക്കും. ഇന്നലെ തിരച്ചിൽ നടത്താതെ മാറ്റിവച്ച 11ആം പോയിന്റിൽ ആണ് രാവിലെ പരിശോധന.അതിനിടെ ഇന്നലെ കണ്ടെത്തിയ അസ്ഥികൂടം ആരുടേതന്ന് തിരിച്ചറിയാൻ എസ്.ഐ ടി ശ്രമങ്ങൾ തുടങ്ങി. നിലവിൽ അന്വേഷിക്കുന്ന മരണങ്ങൾ ആയി അസ്ഥികൂടത്തിനു കാര്യമായ പങ്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.