TOPICS COVERED

പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോൾ അതിലേക്ക് ഒരു ജീവനുള്ള പശുവിനെ കൊണ്ടുപോകേണ്ടതായിരുന്നുവെന്ന്  ഉത്തരാഖണ്ഡ്  ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി മഹാരാജ്. പാര്‍ലമെന്‍റിന് അകത്തുള്ള ചെങ്കോലില്‍ ഗോമാതാവിന്‍റെ പ്രതിം ആലേഖനം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ശങ്കരാചാര്യ പശുവിനെ പാര്‍ലമെന്‍റിന് അകത്തേക്ക് കൊണ്ടുപോകാന്‍ ഇനിയും വൈകിയാല്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പശുക്കളെ പാര്‍ലമെന്റിലേക്ക് കൊണ്ടുവരുമെന്നും പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാര്‍ പശുവിനെ ആദരിക്കുന്നതിന് ഔദ്യോഗിക രീതികള്‍ രൂപീകരിക്കണമെന്നും, അതിനായി നിയമങ്ങള്‍ രൂപപ്പെടുത്തണമെന്നും ഈ പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷ നടപ്പാക്കണമെന്നും ശങ്കരാചാര്യ ആവശ്യപ്പെട്ടു. രാജ്യത്തെ ഓരോ നിയമസഭാ മണ്ഡലത്തിലും 100 പശുക്കളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ വേണമെന്നും 100 പശുക്കളെയും പരിചരിക്കുന്ന വ്യക്തിക്ക് പ്രതിമാസം 2 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി നിയമനിര്‍മാണ പ്രവര്‍ത്തനം ചെയ്യുന്ന സ്ഥാനാര്‍ഥികളെ മാത്രമേ ജനങ്ങള്‍ പിന്തുണക്കാനാകൂ.പശുക്കളുടെ സംരക്ഷണത്തിന് നില്‍ക്കാത്ത ഭരണകൂടത്തിലെ ആളുകളെ നമ്മുടെ സഹോദരന്മാര്‍ എന്നു പറയാനാകില്ലെന്നും ശങ്കരാചാര്യര്‍ പറഞ്ഞു. ഭാഷാ വിവാദത്തെക്കുറിച്ച് പ്രതികരിച്ച ശങ്കരാചാര്യര്‍ ഹിന്ദിയെയാണ് ഭരണഭാഷയായി ആദ്യം അംഗീകരിച്ചതെന്ന് വ്യക്തമാക്കി

ENGLISH SUMMARY:

Shankaracharya Swami Avimukteshwarananda Saraswati Maharaj has stated that a live cow should have been brought into the new Parliament building during its inauguration. He remarked that the cow, being sacred in Indian tradition, symbolizes auspiciousness and prosperity, and its presence would have blessed the new structure. His comments have stirred discussions around religious symbolism and the role of tradition in state functions.