parliament

File Photo.

പാർലമെന്‍റിൽ പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ട്രംപിന്‍റെ അവകാശവാദങ്ങൾ എന്നിവ സംബന്ധിച്ച 10 ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രധാനമന്ത്രി തന്നെ മറുപടി നല്‍കണമെന്നാണ് ആവശ്യം. പഹൽഗാം ഭീരാക്രമണവും ഓപ്പറേഷൻ സിന്ദൂരും അവസാനിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ  പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. സർക്കാർ വഴങ്ങിയില്ല. ഇപ്പോൾ പാർലമെന്‍റിന്‍റെ ഇരുസഭകളും ചർച്ചക്ക് തയ്യാറായിരിക്കുന്നു. 

പ്രധാനമായും പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍;

  1.  കഴിഞ്ഞ ഏപ്രിൽ 22നായിരുന്നു പഹൽഗാമില്‍ ഭീകരാക്രമണം ഉണ്ടായത് . 2023 ഡിസംബറിൽ പൂഞ്ചിലും ഗംഗാഗിറിലും 2024 ഒക്ടോബറിൽ ഗുൽമാർഗിലും ആക്രമണം നടത്തിയത് ഇതേ ഭീകരരാണെന്നാണ് റിപ്പോർട്ട്. ഇവരെ പിടികൂടാത്തത് എന്തുകൊണ്ട്?
  2.  ഏപ്രിൽ 24ന്  ചേർന്ന സർവ്വകക്ഷി യോഗത്തിൽ സർക്കാർ പഹൽഗാമിലെ സുരക്ഷാ വീഴ്ച സമ്മതിച്ചു. സുരക്ഷാ വീഴ്ച എങ്ങനെയുണ്ടായി?
  3. ജൂലൈ 14-ന്, പഹൽഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹ പരസ്യമായി സമ്മതിച്ചു. ഇന്റെലിജെന്‍സ് ഏജന്‍സികഴുടെ വിവരമുണ്ടായിട്ടും പ്രധാനമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിട്ടും എന്തുകൊണ്ട് സുരക്ഷ ഒരുക്കിയില്ല?
  4.  മെയ് 30-ന്, സിംഗപൂരിൽ വച്ച് സംയുക്ത സേന മേധാവി അനിൽ ചൗഹാൻ, ഓപ് സിന്ദൂരിൽ നഷ്ടങ്ങൾ ഉണ്ടായി എന്ന് വെളിപ്പെടുത്തി. എന്തുകൊണ്ട് ഇക്കാര്യം രാജ്യത്ത് വിശദീകരിക്കുന്നില്ല?
  5.  ജൂൺ 29-ന്, ഇന്തോനേഷ്യയിലെ ഇന്ത്യൻ ഡിഫൻസ് അറ്റാഷെ ഗ്രൂപ്പ് ക്യാപ്റ്റൻ ശിവ് കുമാറും  ഓപ്പറേഷൻ സിന്ദൂരിനിടെയുള്ള നഷ്ടങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. രാജ്യത്തെ പൗരന്മാർ വിദേശരാജ്യങ്ങളിൽ നിന്നാണോ ഇക്കാര്യങ്ങൾ അറിയേണ്ടത്?
  6. ജൂലൈ 4-ന് കരസേന ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ സിംഗ്,  ഓപ്റേഷൻ സിന്ദൂരിനിടെ ഇന്ത്യ ചൈനയെ നേരിട്ടു എന്ന് വെളിപ്പെടുത്തി.  ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?
  7. മെയ് 10 മുതൽ, ട്രംപ് മധ്യസ്ഥത അവകാശവാദം ഉന്നയിക്കുന്നു. ?ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ അഞ്ച് ജെറ്റുകൾ നഷ്ടമായി എന്നു പറയുന്നു.സത്യാവസ്ഥ എന്ത്?
  8. ഇന്ത്യ-പാക് യുദ്ധം അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം, വാജ്‌പേയി സർക്കാർ നാലംഗ  അവലോകന സമിതി രൂപീകരിച്ച് റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചു.  സമാനമായി  സമിതി രൂപീകരിക്കുമോ?
  9. ഇരുസഭകളിലെയും ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നൽകുമോ?
  10. വീഴ്ചകളുടെയും പരാജയത്തിന്റെയും ഉത്തരവാദിത്വം മോദി സർക്കാർ ഏറ്റെടുക്കുമോ?
ENGLISH SUMMARY:

Opposition parties, including the Congress, have raised ten questions in Parliament regarding the Pahalgam terror attack, Operation Sindoor, and former US President Donald Trump's recent claims. They have demanded that the Prime Minister himself respond to these issues. Soon after the Pahalgam attack and the conclusion of Operation Sindoor, the opposition had called for a special session of Parliament and insisted that the Prime Minister address the nation. However, the government did not concede to this demand. Now, both houses of Parliament are reportedly ready for a debate on the matter.