jisha-rahul

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തകയുടെ കുറിപ്പ് സൈബറിടത്ത് വൈറൽ. മുണ്ടക്കയം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കലാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് വന്നത്. രാഹുലിനെ ഇല്ലായ്മ ചെയ്തവർക്ക് കേരളത്തിലെ സ്ത്രീകൾ മറുപടി നൽകുമെന്നും നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. ബാഹുബലിയെ ചതിച്ചു കൊന്നതുപോലെ രാഹുലിനെയും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പ്

രാഹുലാ...... നിന്റെ കൂടെ നിന്നെ ഇല്ലായ്മ ചെയ്തവർക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകൾ മറുപടി നൽകും അത് ആരാണെന്ന് ഈ കേരളത്തിലെ സ്ത്രീകൾക്ക് അറിയാം കാലം എല്ലാത്തിനും മറുപടി നൽകും നിന്റെ ശബ്ദം നിന്റെ നെഞ്ചുറപ്പ് നിന്റെ വളർച്ച ആരൊക്കെയോ ഭയപ്പെട്ടു. കൊലപാതകികൾക്ക് വരെ സംരക്ഷണം നൽകുന്നവരിൽ ചിലർ നിന്നെ ഒറ്റു കൊടുത്തത് അതുകൊണ്ടാണ്. ഇപ്പോൾ നിനക്ക് മനസ്സിൽ ആയില്ലേ ആരും കൂടെ കാണില്ല എന്ന്...... ശക്തനായ, ജനനായകനായ, ബാഹുബലിയെയും ചതിച്ചു കൊന്നതാണ്. നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട് അവർ ഇതിനുള്ള മറുപടി ബാലറ്റ് പേപ്പറിൽ നൽകും. അവസാനം വിജയം നിന്റേത് തന്നെ ആയിരിക്കും

ENGLISH SUMMARY:

Rahul Mamkootathil is facing controversy following a rape accusation and a Congress worker's social media post supporting him. The post sparked debate and highlights the political tensions surrounding the case in Kerala.