അപകടമുണ്ടാക്കിയ ആഡംബര കാറും വാഹനമോടിച്ചിരുന്ന യാഷ് ഷര്‍മയും ഒപ്പമുണ്ടായിരുന്ന അഭിഷേക് റാവത്തും.

TOPICS COVERED

സ്കൂട്ടറിലേക്ക് അമിതവേഗത്തിലെത്തിയ ആഡംബര കാറിടിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. അസുഖബാധിതയായ കുഞ്ഞിനേയും കൊണ്ട് അച്ഛനും അമ്മാവനും സ്കൂട്ടറില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് കാര്‍ പാഞ്ഞെത്തിയത്. അഞ്ചുവയസ്സുകാരി ആയത്ത് ആണ് മരണപ്പെട്ടത്. അച്ഛന്‍ ഗല്‍ മുഹമ്മദ്, അമ്മാവന്‍ രാജ എന്നിവര്‍ക്ക് അപകടത്തില്‍‌ പരുക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ നോയിഡയിലാണ് സംഭവം. ALSO READ; കാറില്‍ അനിയത്തിയെക്കൂട്ടി 16കാരന്‍റെ ഡ്രൈവ്; അപകടം; ഒരു മരണം; അച്ഛനെതിരെ കേസ്

കഴിഞ്ഞ ദിവസം രാത്രിയില്‍ ആയത്തിന് സുഖമില്ലാതായി. വയ്യാതായ കുഞ്ഞിനെ ആശുപത്രിയില്‍ കാണിക്കാനായി അച്ഛനും അമ്മാവനും കൂടി സ്കൂട്ടറില്‍ പോകുമ്പോഴാണ് അതിദാരുണ സംഭവമുണ്ടായത്. അപകടസ്ഥലത്ത് തന്നെ കുട്ടി മരണപ്പെട്ടു എന്നാണ് വിവരം. ഗല്‍ മുഹമ്മദും രാജയും ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ആഡംബര കാര്‍ ഓടിച്ചയാളും ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവും പൊലീസ് കസ്റ്റഡിയിലായി. 

യാഷ് ഷര്‍മ എന്നയാളാണ് കാറോടിച്ചിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. അഭിഷേക് റാവത്ത് എന്ന മറ്റൊരു യുവാവും ഇയാള്‍ക്കൊപ്പം കാറില്‍ അപകടസമയത്ത് ഉണ്ടായിരുന്നു. അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A five-year-old girl died and two others were injured when a luxury car hit a scooter in Noida late last night. Ironically, the crash took place when the two men on a scooter were taking the child to a hospital because she was unwell. Police have arrested the man driving the car and a co-passenger.