pravasi-strike

TOPICS COVERED

ഖത്തറില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി കുടുംബങ്ങളുടെ കൂട്ടായ്മ.  തടവുകാരെ കൈമാറാനുള്ള 2015ലെ ഉടമ്പടി നടപ്പാക്കണം എന്നാവശ്യപ്പെട്ട്  ബന്ധുക്കള്‍ ഡല്‍ഹിയില്‍ സത്യാഗ്രഹ സമരം നടത്തി.  അറുന്നൂറോളം മലയാളികള്‍ ഖത്തറിലെ ജയിലുകളിലുണ്ടെന്നാണ് പ്രവാസി സംഘടനയുടെ കണക്ക്.

ഖത്തറില്‍ വര്‍ഷങ്ങളായി ജയിലില്‍കഴിയുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കണെന്ന ആവശ്യമുന്നയിച്ചാണ് ഈ സമരം.  ജോലി തേടി ഖത്തറിലേക്ക് പോയി വിവിധ കേസുകളില്‍പ്പെട്ട ഉറ്റവര്‍ക്കായി പല വാതിലുകള്‍ മുട്ടിയിട്ടും ഫലമുണ്ടാവാത്തതിനെത്തുടര്‍ന്നാണ് കേരളത്തില്‍നിന്നടക്കം ഇവര്‍ രാജ്യതലസ്ഥാനത്തെത്തിയത്.  

തടവുകാരെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉടമ്പടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ പ്രവാസി മൂവ്‌മെന്‍റിന്‍റെ നേതൃത്വത്തിലായിരുന്നു സമരം. ഇന്ത്യക്കാരുള്‍പ്പെട്ട കേസുകളില്‍ ദോഹയിലെ ഇന്ത്യന്‍ എംബസിയുടെ നിഷ്ക്രിയത്വം അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.  സമരത്തെ പിന്തുണച്ചെത്തിയ കേരളത്തില്‍നിന്നുള്ള എം.പിമാര്‍ വിഷയം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി.

ENGLISH SUMMARY:

Families of Indian prisoners in Qatar have demanded urgent intervention by the central government to bring them back. Over 600 Malayalis are reportedly in Qatari jails. Relatives staged a satyagraha protest in Delhi, urging the implementation of the 2015 prisoner transfer agreement between India and Qatar.