ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോകാനിരുന്ന സ്പൈസ്ജെറ്റ് വിമാനം സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് ഏഴുമണിക്കൂറോളം വൈകി. ടേക്ക് ഓഫിനു മുന്‍പായ ടാക്സീയിങ്ങിനിടെ രണ്ടു യാത്രക്കാര്‍ കോക്‌പിറ്റിലേക്ക് കയറാന്‍ ശ്രമിച്ചതാണ് കാരണം. ഫ്ലൈറ്റ് ക്യാപ്റ്റനും ക്രൂ അംഗങ്ങളും ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, പിന്നീട് വിമാനം ബേയിലേക്ക് തന്നെ തിരിച്ചെത്തിച്ച ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. പിന്നാലെ സിഐഎസ്എഫ് ഇവരെ കസ്റ്റഡിയിലെടുത്തു.
ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നലെ ഉച്ചക്ക് 12.30ന്് സ്പൈസ്ജെറ്റ് വിമാനം എസ്ജി–9282വിലാണ് സുരക്ഷാപ്രശ്നം നേരിട്ടത്. ടേക്ക് ഓഫിനു തൊട്ടുമുന്‍പായിരുന്നു സംഭവം. ക്രൂ നല്‍കിയ നിര്‍ദേശങ്ങളെല്ലാം അവഗണിച്ച് ടാക്സിയിങ്ങിനിടെ രണ്ടു യാത്രക്കാര്‍ കോക്‌പിറ്റിലേക്ക് കയറുകയായിരുന്നു. പിന്‍മാറാന്‍ യാത്രക്കാരുള്‍പ്പെടെ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കേട്ടതായി പോലും ഭാവിച്ചില്ല. വിമാനത്തിലെ മറ്റു യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ബേയിലേക്ക് തന്നെ മാറ്റാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചു. ബേയിലെത്തിച്ച ശേഷം പ്രശ്നക്കാരെ രണ്ടുപേരെയും വിമാനത്തില്‍ നിന്നും പുറത്തിറക്കി സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. ഏഴു മണിക്കൂര്‍ വൈകിയാണ് പിന്നീട് വിമാനം പുറപ്പെട്ടത്.
വളരെ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളാണുണ്ടായതെന്നും മറ്റു യാത്രക്കാരെ പരിഗണിച്ചുകൊണ്ടാണ് ക്യാപ്റ്റന്‍ അത്തരമൊരു തീരുമാനമെടുത്തതെന്നും സ്പൈസ്ജെറ്റ് വക്താവ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ തന്നെയാണ് പ്രധാനമെന്നും പ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സ്പൈസ് ജെറ്റ് വ്യക്തമാക്കി.