Mandi: BJP MP Kangana Ranaut being welcomed upon her arrival, in Mandi, HP, Saturday, April 5, 2025. (PTI Photo)(PTI04_05_2025_000288B)
വീണ്ടും വിവാദപരാമര്‍ശവുമായി ബിജെപി എംപിയും നടിയുമായി കങ്കണ റണാവത്ത്. തുല്യതയെ പറ്റിയുള്ള സംസാരത്തിനിടയിലാണ് കങ്കണയുടെ വിവാദപ്രസ്താവന. സ്ത്രീ പുരുഷന് തുല്യയല്ലെന്നും എല്ലാവരും തുല്യരാണെന്ന് ലോകം ചിന്തിക്കാൻ തുടങ്ങിയതിലൂടെ നമ്മള്‍ മണ്ടന്മാരുടെ ഒരു തലമുറയെ സൃഷ്ടിക്കുകയാണെന്നും കങ്കണ പറഞ്ഞു. നമ്മളെല്ലാവർക്കും ഓരോ രീതിയുണ്ടെന്നും എല്ലാവരും വ്യത്യസ്തരാണെന്നും ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു.
'എല്ലാവരും തുല്യരാണെന്ന് ലോകം ചിന്തിക്കാൻ തുടങ്ങിയതിലൂടെ നമ്മള്‍ മണ്ടന്മാരുടെ ഒരു തലമുറയെ സൃഷ്ടിക്കുകയാണ്. നിങ്ങൾക്ക് ഈ മേഖലയിൽ എന്നെക്കാൾ പരിചയമുണ്ട്. പക്ഷേ, കലയുടെ കാര്യത്തിൽ നിങ്ങള്‍ എനിക്കു തുല്യനല്ല. ഞാൻ എന്റെ അമ്മയ്ക്കു തുല്യയല്ല. അംബാനിക്കു തുല്യയല്ല. അദ്ദേഹം എനിക്കു തുല്യനല്ല. കാരണം എനിക്ക് നാല് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. നമുക്ക് എല്ലാവരിൽ നിന്നും ഓരോ കാര്യങ്ങൾ പഠിക്കാനുണ്ട്.
ഒരു തൊഴിലാളിക്ക് എന്നേക്കാൾ കൂടുതൽ സഹിഷ്ണുതയുണ്ട്. ഞാൻ ആ വ്യക്തിക്കു തുല്യയല്ല. ഒരുകുട്ടി ഒരു സ്ത്രീക്കു തുല്യനല്ല. സ്ത്രീ പുരുഷനു തുല്യയല്ല. ഒരു പുരുഷന്‍ കുടുംബത്തിലെ മുതിർന്ന ആൾക്ക് തുല്യനല്ല. നമ്മളെല്ലാവർക്കും ഓരോ രീതിയുണ്ട്. എല്ലാവരും വ്യത്യസ്തരാണ്.
തുല്യത മണ്ടൻമാരുടെ ഒരു തലമുറയെ സൃഷ്ടിക്കുന്നു. അവർ എല്ലാം തികഞ്ഞവരാണെന്നും അറിവുള്ളവാരണെന്നും കരുതുന്നു. ഒരേ മേഖലയിൽ 25 വർഷത്തെ പ്രവൃത്തി പരിചയമുള്ള അവരുടെ മേലധികാരിയോട് അവർക്കു ബഹുമാനമില്ല. കൂടുതൽ ജോലി ചെയ്യാൻ താത്പര്യമില്ലാത്ത, സ്ഥാനക്കയറ്റം ആവശ്യമില്ലാത്ത വിഡ്ഢികളുടെ ഒരു തലമുറയാണ് ഫലം,' കങ്കണ പറഞ്ഞു.