flight-swich

അബദ്ധത്തില്‍ പൈലറ്റിന്റെ കൈ തട്ടി ഇന്ധനസ്വിച്ച് ഓഫാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യമാണ് അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട എഎഐബി പ്രാഥമിക റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ഉയരുന്നത്. എന്തിനാണ് ഇന്ധനസ്വിച്ച് ഓഫാക്കിയത് എന്ന തരത്തിലുള്ള പൈലറ്റുമാരുടെ സംഭാഷണം കോക്പിറ്റില്‍ നിന്നും ലഭിച്ച തെളിവുകളിലുണ്ട്. അപ്പോള്‍ ഉയരുന്ന സംശയം വിമാനം പറന്നുയര്‍ന്ന ശേഷം ഇന്ധനസ്വിച്ച് ഓഫ് ചെയ്തതെങ്ങനെ എന്നാണ്. റണ്‍വേയിലൂടെ ഓടുമ്പോള്‍ തകരാര്‍ ഉണ്ടായിരുന്നെങ്കില്‍ പറന്നുയരാനുള്ള ശേഷി പോലും ഉണ്ടാവില്ല, പ്രശ്നം റണ്‍വേയില്‍ വച്ചുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേനെ. 

ഒരു കയ്യബദ്ധം വന്ന് ഓഫ് ആക്കാന്‍ കഴിയുന്നതല്ല വിമാനങ്ങളിലെ എഞ്ചിനു പവര്‍ നല്‍കുന്ന ഇന്ധന സ്വിച്ച്. വളരെ സുരക്ഷാക്രമീകരണങ്ങളുള്ള സംവിധാനമാണിത്. ഈ പവര്‍സ്വിച്ചിനു ഒരു ലോക്ക് ഉണ്ട്, ഈ ലോക്ക് ഓണ്‍ ചെയ്തുമാത്രമേ സ്വിച്ച് ഓഫ് ആക്കാന്‍ സാധിക്കുള്ളൂ. കൂടാതെ ലോക്ക് ഓണ്‍ ചെയ്തുകഴിഞ്ഞാലും വീണ്ടും ചില സുരക്ഷാക്രമീകരണങ്ങളുള്ളതിനാല്‍ കയ്യബദ്ധം വരുക സാധ്യമല്ലെന്നാണ് വിദഗ്ധാഭിപ്രായം.  

fuel-swich

പൈലറ്റുമാര്‍ക്കിടെയില്‍ ആശയക്കുഴപ്പം വന്നുവെന്നതാണ് നിലവില്‍ സംശയിക്കുന്നത്. ഒരു എഞ്ചിന്‍ ഓഫായപ്പോള്‍ അത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനുപകരം പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ തന്നെ ഓണാക്കുകയും ഓഫാക്കുകയും ചെയ്തുകാണുമെന്നുമൊരു സാധ്യത ഉയരുന്നുണ്ട്. ഇങ്ങനെയാണ് സംഭവിച്ചതെങ്കില്‍ ഇതുപോലൊരു വലിയ ദുരന്തത്തിനു സാഹചര്യമൊരുങ്ങുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പൈലറ്റുമാരുടെആശയക്കുഴപ്പം കൊണ്ടുവന്ന ദുരന്തമാകാനാണ് ഒരു സാധ്യത. 

FlightAccident01

32സെക്കന്റുകള്‍ മാത്രമാണ് അഹമ്മദാബാദ് ദുരന്തത്തില്‍പ്പെട്ട വിമാനം പറന്നതെന്നാണ് പതിനഞ്ചുപേജുളള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ധനം നിറച്ച സോഴ്സിലോ, ഗിയര്‍ സംവിധാനങ്ങളിലോ വിമാനഭാരത്തിന്റെ കാര്യത്തിലോ അട്ടിമറിക്കുള്ള സാധ്യതകളില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. വിമാനഎഞ്ചിന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ടതാണ്, അക്കാര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന ചോദ്യവും റിപ്പോര്‍ട്ടിനു പിന്നാലെ ഉയരുന്നുണ്ട്. 

ENGLISH SUMMARY:

Following the release of the preliminary AAIB report on the Ahmedabad plane crash, a major question being raised is whether the fuel switch was accidentally turned off by the pilot. Evidence from the cockpit voice recorder reveals a conversation between the pilots questioning why the fuel switch was turned off. This leads to the suspicion that the switch was turned off after the aircraft became airborne. If the malfunction had occurred while the plane was on the runway, it wouldn’t have had the power to take off. Hence, the issue must have arisen only after take-off.