മുംബൈയിലെ സിഎസ്‌ടി സെൽഫി പോയിന്‍റ് പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട ഇടമായി മാറുകയാണ്. നഗരത്തിന്‍റെ മനോഹരമായ സൗന്ദര്യം പകർത്താൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകുന്നത്.
നഗരഹൃദയത്തിലെ മനോഹര കാഴ്ചക്കൊപ്പം സെൽഫി എടുക്കാൻ ഒരു ഇടം. അതാണ് സി.എസ്.ടിയിലെ ഈ സെൽഫി പോയിന്‍റ്. വിദേശികൾ ഉൾപ്പെടെ ആയിരങ്ങളാണ് പ്രൗഢിയോടെ നഗരത്തിന്‍റെ മുഖമായി ഉയർന്നുനിൽക്കുന്ന മുംബൈ സിഎസ്ടി റെയിൽവേ സ്റ്റേഷന്‍റെ ബോംബെ മുൻസിപ്പൽ കോർപ്പറേഷന്‍റെയും, ചിത്രങ്ങൾ പകർത്താൻ സെൽഫി പോയിന്‍റില്‍ എത്തുന്നത്.