രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു. കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയാണ് അക്കൗണ് മരവിപ്പിച്ചത്. നിയമപരമായ കാരണത്താൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു എന്ന ഉത്തരമാണ് സേർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നത്.
റോയിട്ടേഴ്സോ എക്സോ കേന്ദ്ര സർക്കാരോ നടപടിയിൽ വ്യക്തത വരുത്താത്തത് ദുരൂഹത വർധിപ്പിക്കുകയാണ്. 200-ലധികം സ്ഥലങ്ങളിലായി 2,600 മാധ്യമ പ്രവർത്തകരാണ് റോയിട്ടേഴ്സിനായി ജോലി ചെയ്യുന്നത്. ശനിയാഴ്ച രാത്രി മുതലാണ് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്.
പ്രധാന അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെങ്കിലും റോയിട്ടേഴ്സുമായി ബന്ധമുള്ള അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിന്നും ലഭിക്കുന്നുണ്ട്. റോയിട്ടേഴ്സ് ടെക്ക് ന്യൂസ്, റോയിട്ടേഴ്സ് ഫാക്ട് ചെക്ക്, റോയിട്ടേഴ്സ് പിക്ചര്‍, റോയിട്ടേഴ്സ് ഏഷ്യ, റോയിട്ടേഴ്സ് ചൈന തുടങ്ങിയ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിന്നും ഉപയോഗിക്കാനാകുന്നുണ്ട്.