domestic-help

TOPICS COVERED

തന്‍റെ വീട്ടില്‍ സഹായത്തിനെത്തുന്ന യുവതിയുടെ കുടുംബത്തിന്‍റെ മാസ വരുമാനത്തെക്കുറിച്ചുള്ള ഒരു റെ‍ഡ്ഡിറ്റ് ഉപയോക്താവിന്‍റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. ‘എന്‍റെ വീട്ടിലെ സഹായി നമ്മളേക്കാള്‍ സമ്പന്നയാണ്’ എന്നെഴുതിയാണ് ഇയാള്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അതേസമയം, തന്നെ തെറ്റിദ്ധരിക്കരുതെന്നും അവരുടെ ഉയര്‍ച്ചയില്‍ താന്‍ ശരിക്കും സന്തോഷവാനാണെന്നും യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു.

മാസം 1.3 ലക്ഷം രൂപയാണ് തന്‍റെ വീട്ടിലെ സഹായിയുടെ വരുമാനമെന്ന് റെഡ്ഡിറ്റ് ഉപയോക്താവിന്‍റെ പോസ്റ്റില്‍ പറയുന്നു. അതും ടാക്സ് പോലും അടയ്ക്കാതെ. മൂന്നു വീടുകളിലായി രാവിലെ 9 മണി മുതല്‍ 5 മണി ജോലിചെയ്യുന്ന ഇവര്‍ മാസം സമ്പാദിക്കുന്നത് 30,000 രൂപയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇതു കൂടാതെ ദിവസ വേതനക്കാരനായ യുവതിയുടെ ഭര്‍ത്താവ് മാസം 30000 രൂപ സമ്പാദിക്കുന്നുണ്ട്. ഒരു സാരിക്കടയില്‍ ജോലി ചെയ്യുന്ന മൂത്ത മകനും 30000 രൂപ ശമ്പളമുണ്ട്. പ്ലസ് വണ്ണില്‍ പഠിക്കുന്ന മകള്‍ തയ്യല്‍ പഠിക്കുകയും അതുവഴി 3000 രൂപ മാസം വരുമാനമുണ്ടാക്കുന്നുമുണ്ട്. 

അവിടെയും തീര്‍ന്നില്ല, യുവതിയുടെ ഇളയമകന്‍ സ്കൂള്‍ ഡ്രോപ് ഔട്ട് ആണെങ്കിലും പ്ലമ്പിങ് പഠിക്കുന്നുണ്ട്. ഇതുവഴി ഭാവിയില്‍ മാസം 15000 മുതല്‍ 25000 വരെ വരുമാനം ഈ കുടുംബം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങിനെ പോസ്റ്റില്‍ പറയുന്നത് പ്രകാരം യുവതിയുടെ കുടുംബത്തിന്‍റെ പ്രതിമാസ വരുമാനം 98000 രൂപയാണ്. അടുത്തുതന്നെ ഇത് 1.25 ലക്ഷം രൂപമുതല്‍ 1.35 വരെ രൂപയിലേക്ക് ഉയരുമെന്നും പോസ്റ്റില്‍ പറയുന്നു. അതു ടാക്സ് ഫ്രീയായി!

നിലവില്‍ ഇവര്‍ താമസിക്കുന്ന വീടിന് 6000 രൂപ വാടക യുവതി നല്‍കുന്നുണ്ട്. വിവിധ സർക്കാർ പദ്ധതികളിൽ നിന്ന് അരിയും മറ്റും സൗജന്യമായി ലഭിക്കുന്നുണ്ട്. മാത്രമല്ല പിഎം യോജനയ്ക്ക് കീഴിൽ സ്വന്തം ഗ്രാമത്തിൽ ഒരു വീടും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. പാരമ്പര്യമായി ലഭിച്ച കൃഷിഭൂമി പാട്ടത്തിന് നൽകാനും കുടുംബം പദ്ധതിയിടുന്നുണ്ട്. ഇത്തരത്തില്‍ ഓരോ മൂന്ന് മാസത്തിലും 30,000 മുതൽ 40,000 രൂപ വരെ സമ്പാദിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബം. 

ENGLISH SUMMARY:

A Reddit post has gone viral in India after a user claimed his domestic help’s family earns a monthly income between ₹1.25 lakh and ₹1.35 lakh—higher than his own. The post details how the woman earns ₹30,000 per month working across three homes, her husband and eldest son earn ₹30,000 each, while the daughter contributes ₹3,000 from tailoring work. The youngest son, learning plumbing, is expected to bring in ₹15,000–₹25,000 in future. The family pays ₹6,000 rent, receives government rations, and owns a house under PM Yojana. They are also planning to lease inherited farmland for additional income. The Reddit user clarified he feels genuinely happy about their financial progress.