air-india

TOPICS COVERED

ക്യാബിനുള്ളില്‍ നിന്നും കരിഞ്ഞ മണം വന്നതിന് പിന്നാലെ മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിന് പിന്നാലെയാണ് വിമാനം തിരിച്ചിറക്കിയത്.  വെള്ളിയാഴ്ചയാണ് സംഭവം. വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം ചിറകില്‍ വൈക്കോല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മുംബൈയിൽനിന്ന്‌ ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയിരുന്നു. രാവിലെ 7.45 നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്‍റെ ഇടതുവശത്തെ ചിറകിൽ വൈക്കോൽ കണ്ടെത്തുകയായിരുന്നെന്ന്‌ എയർ ഇന്ത്യ പ്രസ്‌താവനയിൽ പറഞ്ഞു. 

ടേക്ക് ഓഫിനു തൊട്ടുമുന്‍പാണ് പ്രശ്നം കണ്ടെത്തിയത്. പിന്നീട്‌ അഞ്ച് മണിക്കൂര്‍ വൈകി ഒരു മണിയോടെയാണ് വിമാനം പുറപ്പെട്ടത്. വൈക്കോൽ എങ്ങനെ ചിറകിലെത്തിയെന്ന്‌ കണ്ടെത്താനായിട്ടില്ല. വിഷയം അന്വേഷിക്കാൻ അധികൃതരോട്‌ ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യയുടെ ഉപ കമ്പനി എഐ സാറ്റ്സിന്റെ  ഓഫീസില്‍ ജീവനക്കാര്‍ പാര്‍ട്ടി നടത്തിയ സംഭവം പുറത്തുവന്നു. പാര്‍ട്ടിക്കിടെ ലുങ്കിഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. പിന്നാലെ ജീവനക്കാരെ കമ്പനി പുറത്താക്കിയിരുന്നു. 

ENGLISH SUMMARY:

An Air India flight from Mumbai to Chennai returned shortly after takeoff on Friday due to a burning smell in the cabin, landing safely. This follows recent incidents including a Mumbai-Bangkok flight delayed by hay in its wing and AI SATS staff being fired for a party post the Ahmedabad crash.