narendra-modi

TOPICS COVERED

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ പ്രതീകമെന്ന് ശ്രീനാരായണ ധർമസംഘം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ. മതഭേദങ്ങൾക്കപ്പുറത്ത് മോദി രാജ്യത്തെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നാരായണ ഗുരു - മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിലാണ് പരാമർശം. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത് എന്ന് പ്രധാനമന്ത്രി  പ്രസംഗത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കിയായിരുന്നു സ്വാമി സച്ചിദാനന്ദയുടെ വാക്കുകൾ. ശിവഗിരി മഠത്തോട് പ്രധാനമന്ത്രിക്ക് ഏറെ ആഭിമുഖ്യമാണ്. ജാതി, മതത്തിനതീതമായി മോദി രാജ്യത്തിനായി പ്രവർത്തിക്കുന്നു. ഇങ്ങനെ ഒരു പ്രധാനമന്ത്രി രാജ്യത്തുണ്ടായിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുദേവന്‍റെ ആശയങ്ങൾ അടിസ്ഥാനമാക്കിയാണ് തന്‍റെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സബ് കാ സാഥ്, സബ് കാ വികാസ് എന്നതടക്കം  ഗുരുദേവന്‍റെ ആശയമാണ്. ശിവഗിരി മഠവുമായി തനിക്ക് ആത്മബന്ധമുണ്ട്. 2013 ൽ ഉത്തരാഖണ്ഡ് പ്രളയത്തിൽ കൂടുങ്ങിയ ശിവഗിരി സന്യാസിമാരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന താനാണ് രക്ഷപ്പെടുത്തിയത്. അന്നത്തെ കേന്ദ്ര സർക്കാർ ഇടപെട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിന് എതിരായ ശക്തമായ മറുപടിയാണെന്നും ഇന്ത്യൻ നിർമിത ആയുധങ്ങൾ വിജയത്തിൽ നിർണായകമായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, അടൂർ പ്രകാശ് എം.പി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു

ENGLISH SUMMARY:

Swami Sachidananda, President of the Sree Narayana Dharma Sangham, stated that Prime Minister Narendra Modi is a symbol of Mahatma Gandhi.