ജീവനക്കാരുടെ വിന്യാസത്തിലടക്കം ഗുരുതര വീഴ്ചവരുത്തിയ മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡിജിസിഎ നിര്‍ദേശപ്രകാരമാണ് അച്ചടക്കനടപടി. ജീവനക്കാരുടെ ജോലിക്രമം നിശ്ചയിക്കുന്ന എല്ലാ ഉത്തരവാദിത്തത്തില്‍നിന്നും ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു.
ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ചൂര സിങ്, ചീഫ് മാനേജര്‍ പിങ്കി മിത്തല്‍, ഷെഡ്യൂളിങ് ചാര്‍ജുള്ള പായല്‍ അറോറ എന്നിവര്‍ക്കെതിരെയാണ് നടപടി. മൂവര്‍ക്കുമെതിരെ ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍നിന്ന് ലണ്ടനിലേക്കുള്ള രണ്ട് വിമാനങ്ങളില്‍ ജോലിക്കാരുടെ സമയക്രമം നിശ്ചയിച്ചതില്‍ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയാണ് നടപടി. ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്‍ററിന്‍റെ മേല്‍നോട്ടം സിഒഒ നിര്‍വഹിക്കും.