അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI 171 ന് പകരമുള്ള AI 159 വിമാനം റദ്ദാക്കി. സാങ്കേതിക തകരാറാണ് സർവീസ് റദ്ദാക്കാൻ കാരണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എയർ ഇന്ത്യ റദ്ദാക്കുന്ന ആറാമത്തെ വിമാനമാണിത്. തുടർച്ചയായ വിമാന സർവീസ് റദ്ദാക്കലുകൾ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.