sonia-gandhi-in-hospital

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് ചികില്‍സ തേടിയത്. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ചികില്‍സയിലുള്ള സോണിയ ഗാന്ധി ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

ഈ വർഷം ഇത് മൂന്നാം തവണയാണ് 78 വയസ്സുകാരിയായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ, ജൂൺ ഏഴാം തീയതി ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഒരു ആശുപത്രിയിൽ സോണിയ ഗാന്ധി ചികിത്സ തേടിയിരുന്നു. കൂടാതെ, ഈ വർഷം ഫെബ്രുവരിയിലും ഉദര സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ENGLISH SUMMARY:

Congress Parliamentary Party leader and Rajya Sabha MP Sonia Gandhi has been hospitalized for the third time this year due to abdominal health issues. She is currently under observation in the gastroenterology department at Sir Ganga Ram Hospital, Delhi, and her condition is reported to be stable.