എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. വിമാനം ഫുക്കറ്റിൽ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. 156 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തിയിട്ടും സംശയാസ്പദമായ വസ്തുക്കള്‍ യാതൊൊന്നും വിമാനത്തില്‍നിന്ന് കണ്ടെത്തിയിട്ടില്ല. വിമാന താവളത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കി. ഫുക്കറ്റില്‍നിന്ന് രാവിലെ ഒന്‍പതരയോടെയാണ് വിമാനം പറന്നുയര്‍ന്നത്. ആന്‍ഡമാന്‍ കടലിന് മുകളിലെത്തയപ്പോഴാണ് വിമാനം തിരികെ ഫുക്കറ്റിലേക്ക് പറന്നത്. ഉച്ചയ്ക്ക് ഒരുമണിക്കുശേഷം ഡല്‍ഹിയിലെത്തേണ്ടതായിരുന്നു എയര്‍ ഇന്ത്യാ വിമാനം.