സംഗീത സംവിധായകൻ ശരത്തിന്‍റെ രസകരമായ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഗായിക ചിന്മയി. വിമാനയാത്രക്കിടെ ഗായിക സമ്മാനിച്ച ഫെയ്സ് ഷീറ്റ് മാസ്ക് അപ്പോള്‍ ഉപയോഗിച്ച ശരത്തിന്റെ ചിത്രങ്ങളാണ് ചിന്മയി പങ്കുവെച്ചത്. ‘എൻ്റെ ഇൻഫ്ലൈറ്റ് ഷീറ്റ് മാസ്കിങ്ങിന്‍റെ ഫലം കാണാൻ സ്വൈപ്പ് ചെയ്യുക’ എന്ന അടിക്കുറിപ്പോടെയാണ്അവര്‍ ശരത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ചത്. മഴവില്‍ മനോരമ മ്യൂസിക് അവാര്‍ഡ് 2025 ചടങ്ങില്‍ പങ്കെടുത്ത് ചെന്നൈയിലിക്ക് തിരികെ മടങ്ങുന്നതിനിടെ എടുത്ത ചിത്രങ്ങളാണിത്.
‘എനിക്ക് അറിയാവുന്നതും, എപ്പോഴും ആരാധിക്കുന്നതുമായ ഏറ്റവും പ്രതിഭാധനരായ സംഗീതസംവിധായകരിൽ ഒരാളാണ് ശരത്ത് സാർ. അദ്ദേഹത്തെ അറിയുന്നവർക്കും, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർക്കും അത് നന്നായി അറിയാം ‘ – അവര്‍ കുറിച്ചു.
‘ആരാടാ എന്റെ ശരത് സാറിനെ വെള്ളാട്ട് പോക്കറാക്കിയത്’ എന്ന കമന്‍റാണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിത്താര കൃഷ്ണകുമാറും കെഎസ് ഹരിശങ്കറും ഈചിത്രത്തിന് താഴെ ഇമോജികളിട്ടു. സംഭവം ക്യൂട്ടാണെന്നാണ് ആരാധകരില്‍ പലരും പറയുന്നത്. ശരത് pookie ആണെന്നാണ് ഭൂരിഭാഗം കമന്‍റുകളും.