കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ചു. ക്ഷണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. പുതിയ ഊര്‍ജത്തോടെ ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. ജൂണ്‍ 15 മുതല്‍ 17 വരെ കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് ജി 7 ഉച്ചകോടി. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറെ കാനഡയില്‍ അജ്ഞാതര്‍ വെടിവച്ചുകൊലപ്പെടുത്തിയശേഷം വഷളായ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടിക്കാഴ്ചയോടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
ENGLISH SUMMARY:
Prime Minister Narendra Modi will attend the G7 Summit in Alberta, Canada, from June 15 to 17, following an invitation from Canadian PM Mark Carney. Modi thanked Carney via phone and expressed hope for renewed India–Canada cooperation. The upcoming meeting is seen as a step toward restoring strained diplomatic ties between the two nations following the killing of Khalistani extremist Hardeep Singh Nijjar in Canada last year.