13കാരി മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ കാമുകനും ആണ്‍സുഹൃത്തുക്കള്‍ക്കും കൈമാറിയ അമ്മ അറസ്റ്റില്‍. ഹരിദ്വാറിലാണ് സംഭവം. ബിജെപി  ഓഫീസിലെ മുന്‍ജീവനക്കാരി കൂടിയായ യുവതിയാണ് മകളെ കാമുകനും കൂട്ടുകാര്‍ക്കുമായി കാഴ്ച്ചവച്ചത്. അമ്മയേയും കാമുകന്‍ സുമിത് പട്ടേലിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. 

പെണ്‍കുട്ടി തന്നെ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് പരമേന്ദ്ര ദോവല്‍ പറഞ്ഞു. പരാതിക്കു പിന്നാലെ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി പരാതി സത്യമാണെന്ന ്സ്ഥിരീകരിച്ചു. കേസില്‍ മറ്റ് വകുപ്പുകള്‍ക്കൊപ്പം പോക്സോ വകുപ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഭര്‍ത്താവുമായി വിവാഹമോചനം നേടിയ അമ്മയ്ക്കൊപ്പം താമസിക്കുന്നതിനിടെയാണ് കുട്ടിക്ക് ഇത്തരത്തില്‍ മോശം അനുഭവമുണ്ടായത്. അച്ഛനോടാണ് കുട്ടി ആദ്യമായി ഈ വിഷയം തുറന്നുപറഞ്ഞത്. കുട്ടിയെ ഉപദ്രവിക്കാനായി കാമുകനും മറ്റുള്ളവര്‍ക്കും സമ്മതം കൊടുത്ത അമ്മയാണെന്നാണ് കുട്ടിയുടെ പരാതിയില്‍ പറയുന്നത്.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ അമ്മയും സുഹൃത്തുക്കളും തെറ്റുകാരാണന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം കഴിഞ്ഞ ഓഗസ്റ്റ് മാസത്തോടെ തന്നെ ഹരിദ്വാര്‍ ബിജെപി യൂണിറ്റ്  യുവതിയില്‍ നിന്നും അകലം പാലിക്കുകയാണെന്ന് വക്താക്കള്‍ പറയുന്നു. അവര്‍ വഹിച്ചിരുന്ന എല്ലാ പോസ്റ്റുകളില്‍ നിന്നും അന്നേ നീക്കിയതായും ബിജെപി ജില്ലാ ഓഫീസ് വ്യക്തമാക്കുന്നു.  

ENGLISH SUMMARY:

A mother has been arrested for allowing her boyfriend and his male friends to sexually abuse her 13-year-old daughter. The incident took place in Haridwar. The woman, a former BJP office-bearer, allegedly offered her daughter to her boyfriend and his friends. The police have arrested the mother and her boyfriend, Sumit Patel. A manhunt is underway to locate the remaining accused.