മരം നട്ടും പ്രതിജ്ഞയെടുത്തുമുള്ള പതിവു പരിസ്ഥിതി ദിനാഘോങ്ങളെ സ്കൂളുകളും കൈവിട്ടുതുടങ്ങി. പരിസ്ഥിതിയും ആവാസവ്യവസ്ഥയുമൊക്കെ നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു ഹ്രസ്വ സിനിമയാക്കിരിക്കുകയാണ് ബെംഗളുരു ഇലക്ട്രോണിക് സിറ്റിയിലെ ക്രൈസ്റ്റ് അക്കാദമിയിലെ വിദ്യാര്‍ഥികള്‍
നന്‍മയെല്ലാം വറ്റിവരണ്ട ഭൂമി, നിലനില്‍പ്പിനായി മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ നെട്ടോട്ടം. ഒടുവില്‍ ഭൂമി ദേവിയുടെയടുത്ത് അഭയം. ദൃശ്യങ്ങളില്‍ പറഞ്ഞുവെയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടേറിയ വിഷയമാണ് പുനരാരംഭയെന്നു പേരിട്ട സംസ്കൃത ഹ്രസ്വ സിനിമയുടെ കഥ. സിനിമ ഒരുക്കിയതാവട്ടെ കുട്ടികളും
മരുഭൂമിയും ഭൂമിദേവിയെയും സൃഷ്ടിച്ചെടുത്തതു കംപ്യൂട്ടറിലാണ്. ക്രോമയും ഗ്രാഫിക്സുമെല്ലാം കുട്ടികള്‍ മെയ്്വഴക്കത്തോടെ കൈകാര്യം ചെയ്തതോടെ പ്രൊഫഷണല്‍ ടെച്ചുള്ള പരിസ്ഥിതി സിനിമയാണു പിറന്നത്. സംവിധാനവും തിരക്കഥയും സ്കൂളിലെ നാടക വിഭാഗ മേധാവിയായ തൃശൂര്‍ സ്വദേശിയായ ലിയോ റിസണ്‍.