Bengaluru: IPL 2025 winning Royal Challengers Bengaluru team's player Virat Kohli and others during a felicitation ceremony at the Chinnaswamy Stadium, in Bengaluru, Karnataka, Wednesday, June 4, 2025. (PTI Photo)
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ 11 മരണം. മരിച്ചവരില്‍ നാലു സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടും. ആറു പേര്‍ ബൗറിങ് ആശുപത്രിയിലും 4 പേര്‍ വൈദേഹി ആശുപത്രിയിലും ഒരാള്‍ മണിപ്പാല്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. 15 കാരി ബെംഗളൂരു സ്വദേശി ദിവ്യാന്‍ഷിയെയാണ് തിരിച്ചറിഞ്ഞത്.
Also Read: 'ആവേശത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടു'; ആര്‍സിബി വിജയാഘോഷത്തിനിടെ മരിച്ചവരില്‍ സ്ത്രീയും കുട്ടിയും
നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 20പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൂടുതല്‍പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ മൂന്നു ഗേറ്റുകളിലാണ് അപകടമുണ്ടായത്. കബ്ബണ്‍ പാര്‍ക്ക് ഭാഗത്തെ ഒന്‍പതാം ഗേറ്റിലും മൂന്ന്, 21 നമ്പര്‍ ഗേറ്റിലും തിരക്കുണ്ടായി. അപകടത്തിന് ശേഷവും സ്റ്റേഡിയത്തില്‍ ആഘോഷം തുടര്‍ന്നു. വിരാട് കോലി വേദിയില്‍ പ്രസംഗിച്ചു. അപകടത്തിന് ശേഷം അടച്ച ബെംഗളൂരു മെട്രോ സ്റ്റേഷനുകൾ തുറന്നു. കാബ്ബണ്‍ പാർക്ക്, എംജി റോഡ്,വിധാന സൗധ സ്റ്റേഷനുകൾ ആണ് തുറന്നത്.