തഗ് ലൈഫ് നിരോധന വിവാദത്തില്‍ നടന്‍ കമല്‍ഹാസനെ അതിരൂക്ഷമായി വിമര്‍ശിച്ചു കര്‍ണാടക ഹൈക്കോടതി. ഒരു ഭാഷയും മറ്റൊരു ഭാഷയില്‍ നിന്നുണ്ടായതല്ലെന്ന് എടുത്തുപറഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് നാഗപ്രസന്ന മാപ്പു പറയുന്നതിനായി രണ്ടര വരെ നടന് സമയം അനുവദിച്ചു. കന്നഡ ഭാഷയെ ഇകഴ്ത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് നല്‍കിയ കത്തില്‍ കമല്‍ഹാസന്‍. നമ്മളെല്ലാവരും ഒന്നാണെന്ന് പറയാനാണ് ശ്രമിച്ചതെന്നും വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ വേദനയുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു .
പരാമര്‍ശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ഇത്തരമൊരു പരാമര്‍ശം നടത്താന്‍ കമല്‍ഹാസന്‍ ഭാഷാ വിദഗ്ധനെ ചരിത്രകാരനോ ആണോയെന്നും കോടതി ചോദിച്ചു. പ്രശ്നങ്ങളുണ്ടാക്കി വച്ചിട്ടു സംരക്ഷണം തേടിയുള്ള ഹര്‍ജി നല്ല നീക്കമല്ലെന്നും കോടതി വ്യക്തമാക്കി. തഗ് ലൈഫിന്റെ കര്‍ണാടകയിലെ റിലീസ് നിരോധിച്ച കര്‍ണാടക ഫിലിം ചേംബറിന്റെ നടപടിയെ ചോദ്യം ചെയ്താണു താരത്തിന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് കോടതിയെ സമീപിച്ചത്.