File Photo.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിലേക്ക്. 24 മണിക്കൂറിനിടെ 203 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ കേരളത്തിലാണ്. രാജ്യത്ത് നാലുമരണം സ്ഥിരീകരിച്ചപ്പോള്‍ കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണിന്‍റെ ഉപവകഭേദമാണ് രാജ്യത്ത് വ്യാപിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 203 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 3,961 ആയി ഉയര്‍ന്നു. രോഗികളില്‍ 37 ശതമാനവും കേരളത്തിലാണ്. 24 മണിക്കൂറിനിടെ 35 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണവും കേരളത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതിരോധ മാർഗങ്ങളും ചികില്‍സ സജ്ജീകരണങ്ങളുമടക്കം സംസ്ഥാനങ്ങൾ സമർപ്പിച്ചിട്ടുള്ള വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിശോധിക്കും. കൂടുതലായി കൊണ്ടുവരേണ്ട നിയന്ത്രണങ്ങളും ചർച്ചചെയ്യും. രോഗവ്യാപനം വിലയിരുത്തുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിന് മുന്‍പ് കോവിഡ് വ്യാപിച്ച സമയങ്ങളില്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുവരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.