പ്രതീകാത്മക ചിത്രം.
കൂട്ടുകാര്‍ക്കൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരിക്കെ കാല്‍ വഴുതി ഇരുപതുകാരന്‍ കടലിലേക്ക് വീണു. മുംബൈയിലെ ജുഹു ജെട്ടിയിലാണ് സംഭവം. ശനിയാഴ്ച കൂട്ടുകാര്‍ക്കൊപ്പം കടല്‍ കാണാന്‍ വന്ന യുവാവാണ് കടലില്‍ വീണ് മരണപ്പെട്ടത്.
മുംബൈ ഫയര്‍ ബ്രിഗേഡില്‍ രാത്രി എട്ടരയോടടുത്താണ് സംഭവമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പീന്നീട് വ്യക്തമാക്കി. യുവാവിനെ രക്ഷപ്പെടുത്താന്‍ വ്യാപക ശ്രമം നടന്നുവെങ്കിലും സാധിച്ചില്ല. അനില്‍ അര്‍ജുന്‍ രജ്പുത്ത് എന്ന യുവാവാണ് മരണപ്പെട്ടത്. കടലില് യുവാവ് വീണുവെന്ന് അറിഞ്ഞയുടന്‍ തന്നെ ലൈഫ് ഗാര്‍ഡുകള്‍ തിരച്ചില്‍ തുടങ്ങി. അനിലിനെ കണ്ടെത്തി സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.