കനത്ത മഴയില്‍ മംഗളൂരുവില്‍ വീടിനു മുകളിലേക്ക് കുന്നിടിഞ്ഞ് വന്‍ ദുരന്തം. മൂന്നുപേര്‍ മരിച്ചു. മുത്തശ്ശിയും രണ്ടു കുഞ്ഞുങ്ങളുമാണ് മരിച്ചത്. കുഞ്ഞുങ്ങളുടെ അമ്മ അശ്വിനിയെ ആശുപത്രിയിലേക്ക് മാറ്റി. ഉള്ളാള്‍ മണ്ടേപാടുവില്‍ കാന്തപ്പ പൂജാരിയുടെ വീടിനു മുകളിലേക്കാണു കുന്ന് ഇടിഞ്ഞുവീണത്. കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രമേയും കൊച്ചുമക്കളുമാണ് മരിച്ചത്.
മണിക്കൂറുകള്‍ പരിശ്രമിച്ചാണ് അശ്വിനിയെയും രണ്ടരയും ഒന്നും വയസുള്ള കുട്ടികളെയും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പുറത്തെടുത്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഈ അപകടമുണ്ടായതിനു തൊട്ടടുത്തുണ്ടായ മറ്റൊരു മണ്ണിടിച്ചിലില്‍ ഏഴു വയസുകാരി മരിച്ചു.
ഉള്ളാള്‍ കനകരെയിലെ നൗഷാദിന്റെ മകള്‍ ഫാത്തിമ നയീമയാണു വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണു മരിച്ചത്. വീടിനു പിറകിലെ കുന്ന് കനത്ത മഴയില്‍ ഇടഞ്ഞു വീടിനു മുകളിലേക്കു വീണതോടെയാണു ചുമര്‍ തകര്‍ന്നത്.