അമേരിക്കയിൽ ക്ലാസുകളിൽ നിന്ന് വിട്ടുനിൽക്കുകയോ കോഴ്സിൽനിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദ്യാർഥികൾക്ക് പിടിവീഴും. വീസ വരെ റദ്ദാക്കപ്പെട്ടേക്കാമെന്നാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള മുന്നറിയിപ്പ്. ഇന്ത്യയിലെ യുഎസ് എംബസിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിപ്പ് പുറത്തുവിട്ടത്.
പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകളിൽനിന്ന് വിട്ടുനിൽക്കുകയോ, സ്കൂളിനെ അറിയിക്കാതെ കോഴ്സിൽ നിന്ന് പിന്മാറുകയോ ചെയ്താൽ സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടാം. പിന്നീട് യുഎസ് വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും ഇല്ലാതായേക്കും. അതിനാൽ വീസ നിബന്ധനകൾ ക്യത്യമായി പാലിക്കണമെന്നാണ് ഇന്ത്യയിലെ യുഎസ് എംബസിയുടെ അറിയിപ്പ്. നാടുകടത്തൽ വിവാദങ്ങൾക്ക് പിന്നാലെയാണ് പുതിയ അറിയിപ്പ്.
ഈ വർഷം ആദ്യമാണ് യുഎസിന്‍റെ നാടുകടത്തൽ നടപടികൾ ഉണ്ടായത്. ഇതിന് ശേഷം യുഎസിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് പല കോളേജുകളും വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിസ റദ്ദാക്കാനുള്ള സാധ്യത കോളേജുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, 682 ഇന്ത്യൻ പൗരന്മായൊണ് യുഎസിൽനിന്ന് ഇതുവരെ നാടുകടത്തിയത്