ചിക്കന്‍ നെക്ക് ഇടനാഴിയുടെ പേരില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ബംഗ്ലാദേശിന് ഓര്‍മപ്പെടുത്തലുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബംഗ്ലാദേശിന് അത്തരത്തിലുള്ള രണ്ട് ഇടുങ്ങിയ ഭൂപ്രദേശങ്ങളുണ്ടെന്നും അവ കൂടുതല്‍ ദുർബലമാണെന്നും ബിശ്വ ശര്‍മ എക്സില്‍ കുറിച്ചു. ചൈനീസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ സൂചിപ്പിച്ച് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന്‍റെ തലവന്‍ മുഹമ്മദ് യൂനുസ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയാണിത്.
'ആദ്യത്തേക്ക് ദാഖിന്‍ ഡിന്‍ജാപൂരില്‍ നിന്നും സൗത്ത് വെസ്റ്റ് ഗാരോ കുന്നുവരെയുള്ള 80 കിലോമീറ്റര്‍ വരുന്ന വടക്കന്‍ ബംഗ്ലാദേശ് ഇടനാഴിയാണ്. ഇവിടെയുണ്ടാകുന്ന ഏതൊരു തടസവും രംഗ്പുര്‍ ഡിവിഷനെ ബംഗ്ലാദേശിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെടുത്തും' മാപ്പ് സഹിതം ഹിമന്ത ബിശ്വ ശര്‍മ കുറിച്ചു. രണ്ടാമത്തേത് സൗത്ത് ത്രിപുര മുതല്‍ ബംഗാള്‍ ഉള്‍കടല്‍ വരെ നീളുന്ന 28 കിലോ മീറ്ററുള്ള ചിറ്റഗോങ് ഇടനാഴിയാണ്. ഇന്ത്യയുടെ ചിക്കന്‍ നെക്കിനേക്കാള്‍ ചെറിയ ഈ ഇടനാഴി ബംഗ്ലാദേശിന്‍റെ സാമ്പത്തിക തലസ്ഥാനത്തെയും പൊളിറ്റിക്കല്‍ തലസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന ഒരേയൊരു വഴിയാണ്, ചിലര്‍ മറന്നു പോകുന്ന ഭൂമിശാസ്ത്രപരമായ വസ്തുതകള്‍ മാത്രമാണ് സംസാരിക്കുന്നതെന്നും ഹിമന്ത എഴുതി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴി സംബന്ധിച്ച് ബംഗ്ലാദേശ് ഈയിടെ നടത്തിയ പ്രസ്താവനകവാണ് ഹേമന്ത് ബിശ്വശര്‍മയുടെ വാക്കുകള്‍ക്ക് അടിസ്ഥാനം. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ ചുറ്റപ്പെട്ടതാണെന്നും ബംഗ്ലാദേശ് മാത്രമാണ് ഈ മേഖലയിലെ കടലിന്‍റെ ഏക സംരക്ഷകനെന്നുമാണ് യൂനുസ് പറഞ്ഞത്. ചൈനയ്ക്ക് ഇത് വലിയൊരു അവസരമാണെന്നും ബംഗ്ലാദേശിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു യൂനൂസിന്റെ പരാമര്‍ശം.
ബംഗ്ലാദേശുമായി 1596 കിലോ മീറ്ററിന്‍റെ അതിര്‍ത്തി പങ്കിടുന്ന ഒരു ഭാഗത്ത് ചൈനയുമായി 1640 കിലോ മീറ്ററിന്‍റെ അതിര്‍ത്തിയുള്ള ഇന്ത്യയുടെ വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പിക്കുന്നത് 22-35 കിലോമീറ്റര്‍ നീളത്തിലുള്ള ഭാഗമാണ്. ഇതാണ് ഈ ഭൂപ്രദേശത്തിന്‍റെ സവിശേഷത.