ബംഗ്ലദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബംഗ്ലദേശ് നാഷണല്‍ പാർട്ടിക്ക് വന്‍ജയം. തിരഞ്ഞെടുപ്പ് നടന്ന 299 സീറ്റുകളില്‍ 211 സീറ്റുകളില്‍ ബി.എന്‍.പി സഖ്യം ജയിച്ചു. മുഖ്യഎതിരാളിയായ ജമാ അത്തെ ഇസ്ലാമി സഖ്യം 7 സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്. ബി.എന്‍.പിയുടെ ജയം അംഗീകരിക്കുന്നതായി ജമാ അത്തെ ഇസ്‌ലാമി നേതാവ് ഷാഫിഖ്വര്‍ റഹ്മാന്‍ അറിയിച്ചു.
ബി.എന്‍. മുന്‍ പ്രധാനമന്ത്രി ഖാലിദ് സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയാകും. രാഷ്ട്രീയ കലാപത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ടശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പിനൊപ്പം 84 ഇന പരിഷ്കരണ പാക്കേജിന്മേലുള്ള ഹിതപരിശോധനയും നടന്നിരുന്നു.
ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) 15 വർഷത്തെ ഷെയ്ഖ് ഹസീനയുടെ ഭരണത്തിനു ശേഷം വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ 60 വയസ്സുകാരൻ താരിഖ് റഹ്മാൻ പറഞ്ഞു. വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വരികയും മുഹമ്മദ് യൂനുസ് നയിച്ച ഇടക്കാല സർക്കാർ അധികാരമേൽക്കുകയും ചെയ്തു.