Border Security Force (BSF) Boot Camp at Suigam in Banaskantha (File Image)
ഗുജറാത്ത് അതിർത്തി വഴിനുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ചാരനെ ബിഎസ്എഫ് വധിച്ചു. ഇന്നലെ രാത്രിയാണ് ബനസ്‌കന്ത രാജ്യാന്തര അതിർത്തി വഴി നുഴഞ്ഞു കയറാനുള്ള ശ്രമം ഉണ്ടായത്. ഇതിനിടെ പാക് ചാരനെന്ന് സംശയിക്കുന്ന ഒരാൾ കൂടി ഗുജറാത്തിൽ അറസ്റ്റിലായി. കച്ചിൽ നിന്ന് ഗുജറാത്ത് എടിഎസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാന് കൈമാറി എന്നാണ് കണ്ടെത്തൽ. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി രാജ്യവ്യാപകമായും അതിർത്തി മേഖലകളിലും തിരച്ചിലും അന്വേഷണവും തുടരുകയാണ്.