**EDS: THIRD PARTY** In this image taken from social media on Wednesday, May 21, 2025, the Delhi Srinagar IndiGo flight that hit turbulence mid-air due to inclement weather, prompting the pilot to report the "emergency" to air traffic control at Srinagar. The flight later landed safely. (PTI Photo)  (PTI05_21_2025_000405B) *** Local Caption ***

227 യാത്രക്കാരുമായി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം അപകടം ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ തേടിയ അനുമതി നിരസിച്ച് പാക്കിസ്ഥാന്‍. ബുധനാഴ്ച ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ട് അപകടമുണ്ടാകുന്നത് ഒഴിവാക്കാന്‍ ലഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ സഹായം അഭ്യര്‍ഥിച്ചത്.  എന്നാല്‍ പാക്കിസ്ഥാന്‍ ഇത് നിഷേധിച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്രതീക്ഷിതമായി ആലിപ്പഴം പൊഴിഞ്ഞതോടെയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. 

FILE PHOTO: The logo of IndiGo Airlines is pictured on passenger aircraft on the tarmac in Colomiers near Toulouse, France, July 10, 2018. REUTERS/Regis Duvignau/File Photo

FILE PHOTO: The logo of IndiGo Airlines is pictured on passenger aircraft on the tarmac in Colomiers near Toulouse, France, July 10, 2018. REUTERS/Regis Duvignau/File Photo

അമൃത്​സറിന് മുകളിലൂടെ പറക്കവേ അപകടം മുന്നില്‍ക്കണ്ട പൈലറ്റ് മുന്നറിയിപ്പ് നല്‍കി. പിന്നാലെ വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലഹോര്‍ എടിസിയെ ബന്ധപ്പെട്ടു. ആവശ്യം നിരസിക്കപ്പെട്ടതോടെ നിശ്ചയിച്ചിരുന്ന പാതയിലൂടെ തന്നെ മുന്നോട്ട് പോയി.വിമാനം സാരമായി ആടിയുലയുകയും യാത്രക്കാര്‍ ഭയചകിതരാവുകയും ചെയ്തിരുന്നു. ആലിപ്പഴ വീഴ്ചയില്‍ വിമാനത്തിന്‍റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകളും സംഭവിച്ചു. 

അടിയന്തര സ്ഥിതി പ്രഖ്യാപിച്ചുവെങ്കിലും വിമാനം സുരക്ഷിതമായി ബുധനാഴ്ച വൈകിട്ട് ആറരയോടെ ലാന്‍ഡ് ചെയ്തു. വിമാനം നിലത്തിറങ്ങിയതിന് പിന്നാലെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. ഡെറക് ഒബ്രിയന്‍, നദീമുല്‍ ഹഖ്, സാഗരിക ഘോഷ്, മനാസ് ബുനിയ, മമതാ താക്കൂര്‍ എന്നീ അഞ്ച് തൃണമൂല്‍ നേതാക്കളും സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നു. വിമാനം സുരക്ഷിതമായി ശ്രീനഗറിലിറങ്ങാന്‍ കാരണം പൈലറ്റിന്‍റെ മനസാന്നിധ്യമാണെന്ന് അവര്‍ പ്രശംസിച്ചിരുന്നു. 

ബുധനാഴ്ച വൈകുന്നേരത്തോടെ ഡല്‍ഹിയിലുണ്ടായ ആലിപ്പഴ വീഴ്ച കാലാവസ്ഥയില്‍ ദ്രുതമാറ്റമാണ് വരുത്തിയത്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു.  പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ, പാക് വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചിരുന്നു. പാക്കിസ്ഥാനും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമപാത വിലക്കി. 

ENGLISH SUMMARY:

An IndiGo flight from Delhi to Srinagar carrying 227 passengers was caught in turbulence and sought emergency airspace access from Lahore ATC, which was denied by Pakistan. The incident caused severe shaking and damage to the aircraft's nose cone, but the flight continued on its original route.