Prime Minister Narendra Modi greets the gathering during the inauguration and the foundation laying of development programs worth Rs 26,000 crores at an event, in Bikaner on Thursday. (ANI Photo)
പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചും സംഘർഷം അവസാനിപ്പിച്ചതിൽ അവകാശവാദം ഉന്നയിക്കുന്ന അമേരിക്കയ്ക്ക് മറുപടി നൽകിയും ഇന്ത്യ. അണു ബോംബ് കാണിച്ച് പാക്കിസ്ഥാൻ ഭാരതത്തെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും സഹോദരിമാരുടെ സിന്ദൂരം മായിച്ചവരെ മണ്ണിൽ ലയിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതേസമയം ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചതിൽ അവകാശവാദം ഉന്നയിക്കുന്ന ഡോണൾഡ് ട്രംപിന് വിദേശകാര്യ മന്ത്രി മറുപടി നൽകി.
പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരാക്രമത്തെ അതിരൂക്ഷമായിയാണ് പ്രധാനമന്ത്രി രാജസ്ഥാനിൽ വിമർശിച്ചത്. രാജ്യത്തെ പൗരന്മാരുടെ ഓരോ തുള്ളി രക്തത്തിനും ഇന്ത്യ പകരം ചോദിക്കും. വെള്ളവും വ്യാപാരവും ഉൾപ്പെടെയുള്ള യാതൊന്നുമായി ഇനി ചർച്ചയില്ലെന്നും, പാക്ക് അധീന കാശ്മീർ വിട്ടു തരുന്നതിനെക്കുറിച്ച് മാത്രമേ ചർച്ചയുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, സംഘർഷം അവസാനിപ്പിച്ചതിൽ അവകാശവാദം ഉന്നയിക്കുന്ന ഡോണാൾഡ് ട്രംപിന് വിദേശകാര്യ മന്ത്രി മറുപടി നൽകി. ഇന്ത്യ സ്വതന്ത്ര രാഷ്ട്രമാണെന്നും ദേശ താൽപര്യം മുൻനിർത്തി തീരുമാനങ്ങൾ എടുക്കുന്നത് സർക്കാരെന്നും വിദേശകാര്യ മന്ത്രി ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖംത്തിൽ പറഞ്ഞു. പാക് സൈനിക മേധാവിയും നേതൃത്വവും തുടരുന്നത് മതതീവ്രവാദികളുടെ നിലപാടാണെന്നും എസ്.ജയശങ്കർ അഭിമുഖത്തിൽ ചൂണ്ടിക്കാണിച്ചു.