bengaluru-namma

TOPICS COVERED

 ബംഗളുരുവിലെ മെട്രോ ശൃംഖലയായ നമ്മ മെട്രോയില്‍ യാത്ര ചെയ്ത സ്ത്രീകളുടെ വിഡിയോ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ . സ്വകാര്യതയെ ഹനിക്കുന്ന ഈ പ്രവര്‍ത്തിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താവിനെതിരെ നടപടിക്കൊരുങ്ങുകയാണ് നമ്മ മെട്രോ അധികൃതര്‍ . മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ 13 വിഡിയോകളാണ് ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമയ്ക്കതിരെ പരാതി നല്‍കുമെന്ന് നമ്മ മെട്രോ അറിയിച്ചു.

സ്ത്രീകളുടെ അനുവാദമില്ലാതെ ചിത്രീകരിച്ച വിഡിയോകള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 5733 ഫോളോവേഴ്സ് ഉണ്ട്. സ്വകാര്യതയ്ക്കും അന്തസിനുമെതിരായ കടുത്ത നിയമലംഘനമാണെന്ന് ബംഗളൂരു സെന്‍ട്രല്‍ എംപി പിസി മോഹന്‍ എക്സില്‍ കുറിച്ചു. ഗുരതരമായ ക്രിമിനല്‍ കുറ്റമാണെന്നും സംഭവത്തില്‍ ഉടന്‍ തന്നെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെട്രോ ചിക്ക്സ് എന്ന പേരിലാണ് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമാനമായ രീതിയിലുള്ള വിഡിയോകള്‍ക്കായി ടെലഗ്രാം ലിങ്കും നല്‍കിയിട്ടുണ്ട് ഈ പേജില്‍. സ്ക്രീന്‍ഷോട്ട് കൂടി പങ്കുവച്ചാണ് എംപി വിഷയം എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മ മെട്രോയുടെ പേര് കളങ്കപ്പെടുത്താന്‍ ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തിയാണെന്നും വേണ്ട ഗൗരവത്തോടുകൂടി കൈകാര്യം ചെയ്യുമെന്നും ബംഗളൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (BMRCL)വക്താവ് മറുപടി നല്‍കി. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോക്താവിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ബിഎംആര്‍സിഎല്‍. 

ENGLISH SUMMARY:

Metro women passengers video has been posted on instagram. Namma Metro has informed that they will file a complaint against the Instagram user. Thirteen videos have been posted on social media in this manner.