തമിഴ്നാട് മധുരയിൽ മഴക്കെടുതിയിൽ മൂന്ന് മരണം. വലയംകുളത്ത് വീടിന്റെ സൺഷേഡ് തകർന്ന് വീണ് ഒരു കുട്ടി അടക്കം മൂന്ന് പേര്‍ മരിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെ ആയിരുന്നു അപകടം. അമ്മ പിള്ളൈ, പേരക്കുട്ടി വീരമണി, അയല്‍വാസി വെങ്കട്ടി അമ്മാള്‍ എന്നിവരാണ് മരിച്ചത്.
ബെംഗളൂരു നഗരത്തിൽ 12 വയസ്സുള്ള കുട്ടി അടക്കം രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് ബി.ടി.എം. ലേ ഔട്ടിലെ എൻ.എസ്. പാളയയിലെ ഒരു അപ്പാർട്മെന്റിലാണ് രണ്ടു പേർ ഷോക്കേറ്റ് മരിച്ചത്. അപാർട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ 12വയസുള്ള മകനും താമസക്കാരനായ 63കാരനുമാണ് മരിച്ചത്. വീടിന് താഴെ കയറിയ വെള്ളം കളയാൻ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോഴാണ് അപകടം. ഇതോടെ മഴക്കെടുത്തിയിൽ നഗരത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നും ബംഗളുരുവിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇതോടെ വിവിധ ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.