ആന്ധ്രപ്രദേശ് വിജയനഗരത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് കുട്ടികള്‍ക്ക് ശ്വാസംകിട്ടാതെ ദാരുണാന്ത്യം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ മഴ പെയ്തപ്പോള്‍ കാറിനുള്ളില്‍ കയറിയതോടെ അബദ്ധത്തില്‍ കാര്‍ ലോക്കായതാണ് അപകടത്തിന് കാരണം. മരിച്ച കുട്ടികളില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്.
കുട്ടികളെ കാണാതായി ആറുമണിക്കൂറിന് ശേഷമാണ് കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.