ഇന്ത്യ-പാക് അതിർത്തിയായ അട്ടാരി-വാഗയിൽ നാളെ മുതൽ വീണ്ടും ബീറ്റിങ് റീട്രീറ്റ് ചടങ്ങുകൾ പുനരാരംഭിക്കും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഗേറ്റുകൾ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോയില്ല.
പൊതുജനങ്ങൾക്ക് ചടങ്ങ് കാണാനായി പ്രവേശനം അനുവദിക്കും. ഇന്ത്യ-പാക് അതിർത്തിയിൽ നിലനിന്ന സംഘർഷങ്ങളെ തുടർന്നാണ് ബീറ്റിങ് റീട്രീറ്റ് ചടങ്ങുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നത്. ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമായതിനെ തുടർന്നാണ് ചടങ്ങുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.