പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളിത്തമുള്ള ഒരു ഭീകരനെ അടക്കം മൂന്നു ഭീകരരെ ജമ്മു കശ്മീരിലെ പുൽവാമയിൽ സൈന്യം വധിച്ചതായി റിപ്പോർട്ട്. ആസിഫ് ഷെയ്ക്കെന്ന ഭീകരനെയും മറ്റ് രണ്ടുപേരെയുമാണ് ഏറ്റുമുട്ടലിൽ വധിച്ചത്. പുൽവാമയിലെ അവന്ദിപ്പോറയിലെ സൈനിക ഓപ്പറേഷന്റെ പേര് ഓപ്പറേഷൻ നാദർ എന്നാണ്. നാദറിലെ ഒരു വീട്ടിലാണ് ഭീകരർ ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. കശ്മീർ പൊലീസോ, സൈന്യമോ ഭീകരരെ വധിച്ചുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീരിലേക്ക് തിരിച്ചു. സൈനിക – വ്യോമ താവളങ്ങള്‍ സന്ദര്‍ശിക്കും