സിന്ധു നദീജല ഉടമ്പടിയിൽ ഉൾപ്പെട്ട നദികളിൽ ഒന്നാണ് ചെനാബ്. നദിയിലെ വെള്ളം കുറഞ്ഞാൽ പാക്കിസ്ഥാന്‍റെ കാർഷിക മേഖലയെ ആണ് സാരമായി ബാധിക്കുക. വെള്ളം കുറഞ്ഞാലും ഡാം തുറന്നാലും പാക്കിസ്ഥാനെ ഒരുപോലെ ബാധിക്കും. ചെനാബ് നദി ആയുധമോ ?
സിന്ധു നദീജല ഉടമ്പടി പ്രകാരം ചെനാബിൽ വൈദ്യുതോൽപാദനത്തിനായി മാത്രം ഡാമുകൾ നിർമിക്കാനാണ് ഇന്ത്യക്ക് അനുമതി ഉണ്ടായിരുന്നത്. പാക്കിസ്ഥാൻ കൃഷിക്കായി വെള്ളം ഉപയോഗിക്കുന്നു. പാക് പഞ്ചാബിലാണ് ഇത് കാര്യമായി ഗുണം ചെയ്തിരുന്നത്. എന്നാൽ സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചതോടെ ഇന്ത്യക്ക് വെള്ളം തടഞ്ഞുവയ്ക്കാം.
നിലവിൽ ചെനാബിന് കുറുകെ മൂന്ന് ഡാമുകൾ ഉണ്ട്. ബഗ്ളി ഹാർ, സലാൽ, ദുൽഹസ്തി എന്നിവ. 320 മില്യൺ ക്യുബിക് മീറ്ററാണ് സംഭരണ ശേഷി. കിഷ്ത്വാറിൽ ഒരു ഡാം നിർമാണത്തിലുണ്ട്. മൂന്നു ഡാമുകൾ പണിയാനും പദ്ധതിയുണ്ട്. ഇതു കൂടി പൂർത്തിയായാൽ സംഭരണ ശേഷി ഇരട്ടിയാവും. ഇന്ത്യ വെള്ളം തടഞ്ഞുവച്ചാൽ പാക്കിസ്ഥാനിൽ കൃഷി ഉണങ്ങും, ഒരുമിച്ച് തുറന്നാൽ വെള്ളത്തിൽ മുങ്ങും.