rijaz-arrest

ഓപ്പറേഷൻ സിന്ദൂറിനെതിരെയുള്ള വിമർശനത്തിന്‍റെ പേരിൽ അറസ്റ്റിലായ റിജാസ്.എം.ഷീബ സിദ്ദിഖിന്‍റെ വീട്ടിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് മഹാരാഷ്ട്ര എ.ടി.എസ്. പെൻഡ്രൈവുകൾ, ഫോണുകൾ പുസ്തകങ്ങൾ തുടങ്ങിയവയാണ് പിടിച്ചെടുത്ത്. റിജാസിനെതിരെ കൊച്ചി പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചു.

കൊച്ചി എളമക്കര കീർത്തി നഗറിലെ റിജാസിന്‍റഎ വീട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പെൻഡ്രൈവുകൾ, ഫോണുകൾ പുസ്തകങ്ങൾ എന്നിവ പിടിച്ചെടുത്ത്. മഹാരാഷ്ട്ര എടിഎസും, നാഗ്പൂർ പൊലീസും ഐബി ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. റിയാസിന്റെ കുടുംബാംഗങ്ങളെയും സംഘം ചോദ്യം ചെയ്തിരുന്നു.രാത്രി 8 മണിയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കൊച്ചിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനും റിജാസ് ശ്രമിച്ചിരുന്നു. ഇതിൽ വഴിതടസപ്പെടുത്തിയതിന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചതിനാണ് ആക്റ്റിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ റിജാസ് പിടിയിലായത്. നാഗ്പൂരിലെ ഹോട്ടലിൽ നിന്നും അറസ്റ്റിലായ റിജാസ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. സർക്കാരിനെതിരെ യുദ്ധം ചെയ്യൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലർത്തിയെന്നും പൊലീസ് ആരോപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Rejaz M. was arrested for his critical remarks against Operation Sindhoora, and is now suspected to have links with a Maoist organization. Maharashtra ATS seized digital evidence including pen drives, mobile phones, and books from the residence of Sheeba Siddiq, believed to be connected to the case. The investigation team has also collected details from the case registered by Kochi police against Rijas, deepening the inquiry into possible extremist affiliations.