കാറിന് മുകളില്‍ സാഹസിക യാത്ര നടത്തി റീല്‍സ് ഷൂട്ട് ചെയ്ത നവദമ്പതികള്‍ക്ക് പിഴയിട്ട് പൊലീസ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം നടന്നത്. കാറിന് മുകളില്‍ കയറി നിന്ന് വരന്‍ കയ്യിലുള്ള വാളെടുത്ത് തലങ്ങും വിലങ്ങും വീശുകയായിരുന്നു. ലെഹങ്ക അണിഞ്ഞ വധു കാറിന്‍റെ ബോണറ്റിലിരുന്ന് ഡാന്‍സ് കളിച്ചു. ഈ സമയത്ത് കാര്‍ ഓടുന്നുണ്ടായിരുന്നു.
വിഡിയോ കണ്ട് ഇവര്‍ക്ക് സാമാന്യബോധമില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സ്വന്തം ജീവന്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവന്‍ കൂടി ഇത്തരത്തില്‍ അപകടത്തിലാക്കും എന്നാണ് മറ്റൊരു കമന്‍റ്. അതേസമയം വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ഗ്വാളിയോര്‍ പൊലീസ് നടപടിയെടുത്തു. നഗരത്തിലെ സിറോൾ ധരിഖേദ ജാഗ്ര റോഡില്‍ താമസിക്കുന്ന യുവാവിന് നിയമലംഘനത്തിന് പിഴ നല്‍കി.