ഇന്ത്യ–പാക് സംഘര്‍ഷത്തിനിടെ രാജ്യം നേരിട്ട മറ്റൊരു വെല്ലുവിളിയായിരുന്നു വ്യാജ വാര്‍ത്തകള്‍. ഒരോ മിനുട്ടിലുമെന്ന പോലെയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്. ഇന്ത്യന്‍ സൈന്യത്തെയും സര്‍ക്കാരിനെയും അവഹേളിക്കാനും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും ലക്ഷ്യമിട്ട് പടച്ചുവിട്ട വ്യാജവാര്‍ത്തകളും അവയുടെ സത്യാവസ്ഥയും പറയുന്നു
സംഘര്‍ഷ കാലത്തെ വ്യാജ വാര്‍ത്തകള്‍ക്ക് മഹാ ഭാരത യുദ്ധകാലത്തോളം പഴക്കമുണ്ട്. ശത്രുവിനെ തോല്‍പ്പിക്കാനും വിജയം പിടിച്ചടക്കാനും അംഗീകാരത്തിനും എക്കാലത്തും വ്യാജ വാര്‍ത്തകള്‍ ഉപയോഗിക്കപ്പെട്ടട്ടുണ്ട്. സമാന നീക്കം ഇന്ത്യ – പാക് സംഘര്‍ഷത്തിനിടെയും നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കള്ളപ്രചാരണങ്ങളില്‍ ഏറെയും സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവയായിരുന്നു. അറിയാം അവയില്‍ ചിലത്.
കണ്ണില്‍ എണ്ണ ഒഴിച്ചിരുന്നാണ് സര്‍ക്കാര് ഏജന്‍സികള്‍ ഈ കള്ളപ്രചാരണങ്ങളെ പൊളിച്ചത്. എന്നിട്ടും ചിലതെല്ലാം ഇന്നും സമൂഹമാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നു. പുതിയ കാലത്ത് വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടും പോലെതന്നെ കണ്ടുപിടിക്കപ്പെടുകയും തുറന്നുകാട്ടപ്പെടുകയും ചെന്നു എന്നതാണ് ആശ്വാസാവഹം.