Pakistan army soldiers and others attend the funeral prayers of the victims of a suspected Indian missile strike incident, in Muridke, a town in Pakistan's Punjab province, Wednesday, May 7, 2025. AP/PTI(AP05_07_2025_000271B)
ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളെ പാക് ദേശീയപതാക പുതപ്പിച്ച് ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പട്ടാള മേധാവിമാരും. പാക്കിസ്ഥാന്‍റെ പ്രവര്‍ത്തനത്തില്‍ കടുത്ത പ്രതിഷേധമാണ് ഇന്ത്യയ്ക്കുള്ളത്. കടുത്ത ഭാഷയില്‍ തന്നെ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി ഒമ്പത് പാക് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഏകദേശം നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തികളിലെ വിവിധ മേഖലകളില്‍ നടന്ന കബറടക്കത്തിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍മീഡിയകളിലൂടെയടക്കം പ്രചരിക്കുന്നുണ്ട്. തീവ്രവാദികളുടെ കബറടക്കച്ചടങ്ങുകളില്‍ പങ്കെടുത്ത പൊലീസ് ,പട്ടാള ഉദ്യോഗസ്ഥരുടെ പേരുകളടക്കം ഇന്ത്യ ഇന്നലെ പുറത്തുവിട്ടു. പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തവരുടെ പേരുകളാണ് പുറത്തുവിട്ടത്.
People carry a casket of a victim of a suspected Indian missile strike incident, for funeral prayers, in Muridke, a town in Pakistan's Punjab province, Wednesday, May 7, 2025. (AP Photo/K.M. Chaudary)
സംസ്കാര ചടങ്ങില്‍ ലഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍ ഷാ, മേജര്‍ ജനറല്‍ ഇമ്രാന്‍ സര്‍താജ്, ബ്രിഗേഡിയര്‍ മൊഹമ്മദ് ഫര്‍ഖാന്‍ ഷബീര്‍, മാലിക് സൊഹൈബ് അഹമദ് ബെര്‍ത് എന്നവര്‍ പങ്കെടുത്തതായി ഇന്ത്യ പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. തീവ്രവാദത്തിന് നേതൃത്വമോ പ്രോത്സാഹനമോ നല്‍കുന്നില്ലെന്ന പാക്കിസ്ഥാന്‍റെ ദീര്‍ഘനാളത്തെ അവകാശവാദത്തെ ഖണ്ഡിക്കുന്നതാണ ഇന്ത്യ പുറത്തുവിട്ട ചിത്രങ്ങള്‍ മുരിദ്കെയില്‍ നടന്ന കബറടക്കച്ചടങ്ങില്‍ ലഷ്കര്‍ ഇ തൊയിബ നേതാവ് ഹാഫിസ് അബ്ദുല്‍ റൗഫ് ആണ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. തീവ്രവാദികളുടെ മയ്യത്ത് ചുമന്നതും ഉന്നതസൈനിക ഉദ്യോഗസ്ഥരാണ്.